◼️ലൈംഗീക പീഡന കേസുകളിലെ വിചാരണ അനന്തമായി നീളരുതെന്നും സൂക്ഷമായി കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളരുത്. സാധ്യമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
◼️കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പിതാവ് അമ്മയ്ക്കെതിരേ പകപോക്കുകയാണെന്ന് സംശയിക്കണമെന്നു സുപ്രീം കോടതി. അമ്മയ്ക്കെതിരായ മകന്റെ പരാതിയില്‍ സംശയിക്കണം. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
◼️ജനകീയ പിന്തുണ നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പാക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണം. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം. ജനകീയ ഇടപെടല്‍ കുറയരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ആഭ്യന്തര വകുപ്പിനടക്കം വിമര്‍ശനം ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️ലോകായുക്ത വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും. നിയമസഭ സമ്മേളിക്കുന്ന 22 നു മുമ്പായി കൂടിക്കാഴ്ച ഉണ്ടാകും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ എല്ലാം അംഗീകരിക്കാനാവില്ലെന്നാണ് സിപിഐ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്.
◼️കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാറിന്റെ വീട്ടില്‍ സിപിഎം അതിക്രമം. പഞ്ചായത്ത് മെമ്പര്‍ ബൈജു അടക്കം മൂന്നംഗ സംഘം രാത്രി പതിനൊന്നരയോടെ വീടുകയറി ആക്രമിച്ചെന്നാണു പരാതി. മനുകുമാറിനേയും ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണിയേയും മര്‍ദിച്ചു. പോലീസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനേയും ഫോണില്‍ പരാതിപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെ അറുപതോളം സിപിഎം പ്രവര്‍ത്തകര്‍ എത്തി പൊലീസിന്റെ സാന്നിധ്യത്തില്‍ വീണ്ടും മനുകുമാറിനേയും ആന്റോ ആന്റണിയേയും ആക്രമിച്ചെന്നാണു പരാതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
◼️കേരളത്തിലെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം. ജില്ലാ പോലീസ് മേധാവിമാരായ കറുപ്പസ്വാമി, കെ. കാര്‍ത്തിക്, അഡീഷണല്‍ എഐജി ആര്‍. ആനന്ദ്, ഡിവൈഎസ്പിമാരായ വിജുകുമാര്‍ നളിനാക്ഷന്‍, ഇമ്മാനുവല്‍ പോള്‍, ഇന്‍സ്പെക്ടര്‍മാരായ വി.എസ്. വിപിന്‍, ആര്‍. കുമാര്‍, എസ്ഐ മാഹിം സലിം എന്നിവരാണു പുരസ്‌കാരം നേടിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പാല്‍ കൊണ്ടവരുമെന്ന് മില്‍മ. പാല്‍ ക്ഷാമം ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ഇപ്പോള്‍ പ്രതിദിന സംഭരണത്തില്‍ 50,000 ലിറ്റര്‍ പാലിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◼️കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി വിതരണം ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
◼️ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോധപൂര്‍വം ഗവര്‍ണര്‍ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കുമെന്ന് കോടിയേരി ആരോപിച്ചു.
◼️തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും ഭാഗത്തു വീഴ്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഏകോപനത്തില്‍ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി.
◼️സിപിഎം സംസ്ഥാന സമിതിയില്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത വ്യാജപ്രചരാണമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
◼️സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
◼️കൊച്ചി ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്കുനേരെ ഉരുകിയ ടാര്‍ ഒഴിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പനെ അറസ്റ്റു ചെയ്തു. നരഹത്യ ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
◼️കോഴിക്കോട്ട് നെഞ്ചുവേദനയെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ സനൂജാണ് (37) മരിച്ചത്.
◼️വിഴിഞ്ഞം ഉച്ചക്കടയിലെ സ്വര്‍ണപണയ സ്ഥാപന ഉടമയെ ബൈക്കിടിച്ച് ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വര്‍ണ പണയ ഉരുപ്പടികളും മൂന്നേമുക്കാല്‍ ലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസില്‍ ഒരു യുവതിയെ പിടികൂടി. ഒന്നാം പ്രതി ആറ്റുകാല്‍ പുത്തന്‍കോട്ട വട്ടവിള വലിയവിള മേലേ വീട്ടില്‍ നവീന്‍ സുരേഷിന്റെ (28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. യുവതിയുടെ കൈയ്യില്‍നിന്ന് രണ്ടു പവന്റെ സ്വര്‍ണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി നവീന്‍ അടക്കം മൂന്നുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◼️തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് മിന്നല്‍ ചുഴലിയില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. നിരവധി മരങ്ങള്‍ കടപുഴകി. രാവിലെ അഞ്ചു മണിയോടെയാണ് ശക്തമായ കാറ്റുണ്ടായത്.
◼️കോഴിക്കോട് കക്കോടിയില്‍നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ബാലുശേരി പൂനുര്‍ സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെയാണ് ഇന്നലെ രാത്രി നാലംഗ സംഘം തട്ടികൊണ്ടുപോയത്.
◼️കര്‍ണ്ണാടകയിലെ ഇഞ്ചിപ്പാടത്ത് മുട്ടില്‍ സ്വദേശിയായ വയോധികനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. കാര്യമ്പാടി സ്വദേശി മനോജിന്റെ എച്ച് ഡി കോട്ടയിലുള്ള കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു ബാലന്‍.
◼️സൗജന്യങ്ങള്‍ നല്‍കി വോട്ട് പിടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയും പണക്കാര്‍ക്ക് നികുതിയിളവു നല്‍കുകയുമാണ് ചെയ്യുന്നത്. സൈനികര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറഞ്ഞാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
◼️രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ വിട്ടയച്ചതുപോലെ തന്നേയും മോചിപ്പിക്കണമെന്നാണ് നളിനിയുടെ ആവശ്യം. കേസിലെ മറ്റൊരു പ്രതി രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഏഴു പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവരാണ് ഇന്ത്യക്കാര്‍. മറ്റു നാലു പ്രതികള്‍ ശ്രീലങ്കക്കാരാണ്. നളിനിയും രവിചന്ദ്രനും പരോളിലാണ്.
◼️2024 ല്‍ പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്കു മോഹമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി പദം തന്റെ മനസില്‍ ഇല്ലെന്നും പ്രതിപക്ഷത്തെ ദേശീയ തലത്തില്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കുമെന്നും നിതീഷ് പറഞ്ഞു.
◼️ബേബി പൗഡര്‍ വിപണിയിലെ കുത്തകയായിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ടാല്‍ക്കം പൗഡര്‍ വിപണനം നിര്‍ത്തുന്നു. അടുത്ത വര്‍ഷത്തോടെ ആഗോളതലത്തില്‍ ബേബി പൗഡര്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറഞ്ഞു. യുഎസിലും കാനഡയിലും ബേബി പൗഡര്‍ വില്‍പന വര്‍ഷങ്ങള്‍ക്കുമുമ്പേ നിര്‍ത്തിയിരുന്നു.
◼️ഉത്തര്‍പ്രദേശിലെ ബുക്സാര്‍ ജില്ലയിലെ സിക്രൗളില്‍ ബിജെപി നേതാവിന്റെ ഹൗസിങ് സൊസൈറ്റിയിലെ അനധികൃത നിര്‍മാണം ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. സൊസൈറ്റിയിലെ രണ്ട് വനിതകള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും നാട്ടുകാര്‍ സമരത്തിനിറങ്ങുകയും ചെയ്തതോടെയാണ് നടപടി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഖണ്ഡ് സിംഗ് എന്ന സത്യപ്രകാശ് സിംഗാണു ഭൂമി കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചത്. യുപിയിലെത്തന്നെ നോയിഡയില്‍ ബിജെപി നേതാവായിരുന്ന ശ്രീകാന്ത് ത്യാഗി നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണങ്ങള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.
◼️ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതിയില്ല. ഇന്ത്യ ശക്തമായി എതിര്‍ത്തതിനാല്‍ ശ്രീലങ്ക കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുറമുഖത്തേക്കു വരരുതെന്ന് ശ്രീലങ്ക വിലക്കിയിരിക്കുകയാണ്. ഇന്ത്യയുടെ എതിര്‍പ്പിനെ ‘ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്.
◼️2022 ഫുട്‌ബോള്‍ ലോകകപ്പ് നവംബര്‍ 20ന് ആരംഭിക്കും. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചു. 21 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും. ഫൈനല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 18 ന് തന്നെയായിരിക്കും.
◼️സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്നു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒന്‍പതിന് ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നതാണ് ദൃശ്യമായത്. ചൊവ്വാഴ്ച 38,360 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
◼️മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും ഉണ്ണി തന്നെയാണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യൃഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്. മനു മഞ്ജിത്ത് ആണ് ഗാനം എഴുതിയിരിക്കുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ തന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് മുന്‍പ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.
◼️ആരാധകരെ ആവേശത്തിലാഴ്ത്തി ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റം യാഥാര്‍ത്ഥ്യമാകുന്നു. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായാണ് ആര്യന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന് വേണ്ടിയാണ് ഇത്. അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകും. 2023 ആദ്യ പകുതിയോടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്. അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും സംവിധാനം-തിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍, കരണ്‍ ജോഹറിന്റെ ‘തഖ്ത്’നായിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
◼️ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ജനപ്രിയ മോഡലായ കോംപസ് എസ്യുവിയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു പ്രത്യേക വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ജീപ്പ് കോംപസ് അഞ്ചാം വാര്‍ഷിക പതിപ്പ് 1.4 എല്‍ മള്‍ട്ടിഎയര്‍ പെട്രോള്‍, 2.0 എല്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സോട് കൂടിയ പെട്രോള്‍ പതിപ്പിന് 25.24 ലക്ഷം രൂപയാണ് വില. ഡീസല്‍ മാനുവല്‍, ഡിസിടി 4ഃ2 വേരിയന്റുകള്‍ക്ക് 24.44 ലക്ഷം രൂപയും ഡീസല്‍ ഡിസിടി 4ഃ4 പതിപ്പിന് 28.24 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളുംഎക്സ്-ഷോറൂം വിലകല്‍ ആണ്.
◼️1857 ലെ ഇന്ത്യന്‍ കലാപം സ്വാതന്ത്ര്യം എന്ന വികാരത്തെ ഇന്ത്യയിലെവിടെയും ഉണര്‍ത്തി വിട്ടു.അടിമത്തത്തിനെതിരെ അണിനിരക്കാന്‍ ആരെയും അത് ഉദ്‌ബോദിപ്പിച്ചു. ആലസ്യത്തില്‍ ആണ്ടുകിടക്കുന്ന ഇന്ത്യന്‍ ജനതയെ അത് വിളിച്ചുണര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു സുവര്‍ണപാത വെട്ടിത്തുറന്നു. ‘ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ കഥ’. കെ രാധാകൃഷ്ണന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 161 രൂപ.
◼️കാലുകളില്‍ ഉണ്ടാകുന്ന ചില നിറംമാറ്റങ്ങള്‍ കൊളസ്ട്രോളിന്റെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന അതെറോസ്‌ക്ളിറോസിസ് എന്ന പ്രശ്നമാണ് കാലിലെ നിറം മാറ്റത്തിനു കാരണം. കൊള്സട്രോള്‍ രക്തധമനികളില്‍ അടിഞ്ഞ് ഇവയിലൂടെയുള്ള രക്തയോട്ടത്തെ തടസപ്പെടുത്തുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ളിറോസിസ്. കാലുകള്‍ അടക്കമുള്ള അവയവങ്ങളിലേക്കുള്ള രക്തവിതരണം ഇതുമൂലം തടസപ്പെടും. ചില സ്ഥലങ്ങളില്‍ രക്തം കട്ടപിടിക്കാനും ഈ രോഗം കാരണമാകും. കാലുകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോള്‍ ഇത് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. രക്തധമനികളില്‍ കൊഴുപ്പടിയുന്നതുമൂലം കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ കാലുകളില്‍ വേദനയുണ്ടാകുന്നു. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാത്ത പക്ഷം അക്യൂട്ട് ലിമ്പ് ഇസ്‌കെമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. രോഗം കൂടുന്നതോടെ കാലിന്റെ നിറം മങ്ങുകയും നീല നിറമാവുകയും ചെയ്യും. നടക്കുമ്പോള്‍ തോന്നുന്ന വേദന കുറച്ചുനേരം ഇരുന്നു വിശ്രമിച്ചാല്‍ മാറുന്നതാണ്. കാലിന്റെ താഴെ മരവിപ്പ്, ദുര്‍ബലത, കാലുകളില്‍ പള്‍സ് ഇല്ലാത്ത അവസ്ഥ, ഇടുപ്പിലും തുടയിലും കാല്‍വണ്ണയിലും നടക്കുമ്പോഴോ പടികയറുമ്പോഴോ മസില്‍കയറ്റം, നഖത്തിന്റെ വളര്‍ച്ച മന്ദഗതിയിലാകല്‍, കാലില്‍ ഉണ്ടാകുന്ന മുറിവുകള്‍ കരിയാത്ത അവസ്ഥ, എഴുതുമ്പോഴോ തയ്ക്കുമ്പോഴോ കൈകള്‍ കൊണ്ട് മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ ഉണ്ടാകുന്ന വേദന, ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മുടി കൊഴിച്ചില്‍, മന്ദഗതിയിലുള്ള മുടിവളര്‍ച്ച എന്നിവയെല്ലാം പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്റെ ലക്ഷണങ്ങളാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.68, പൗണ്ട് – 97.11, യൂറോ – 82.08, സ്വിസ് ഫ്രാങ്ക് – 84.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.75, ബഹറിന്‍ ദിനാര്‍ – 211.41, കുവൈത്ത് ദിനാര്‍ -259.99, ഒമാനി റിയാല്‍ – 206.94, സൗദി റിയാല്‍ – 21.21, യു.എ.ഇ ദിര്‍ഹം – 21.69, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 62.52.
1