ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍. ആരെങ്കിലും ബി.ജെ.പിയില്‍ പോയി ചേരുമോയെന്നും, ശോഭ പറയുന്ന ഹോട്ടലില്‍ ഇതേ വരെ പോയിട്ടില്ല. അവര്‍ പറയുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇ.പി. ജയരാജന്‍ പിന്‍മാറിയത് ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്നെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയത്. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം ടെന്‍ഷനിലായെന്നും പിന്‍മാറിയെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും തന്നേക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിലുള്ള വേദന അദ്ദേഹം പങ്കുവച്ചുവെന്നും ഇ.പിയുമായുള്ള സംസാരം നന്ദകുമാര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.