പ്രത്യാഗമനം, ആര്‍ദ്രം, ത്രികാലജ്ഞന്‍, വിഡാഭായി നൃത്തം ചെയ്യുന്നു തുടങ്ങിയ കവിതകളൊക്കെത്തന്നെ എന്നിലെ ആസ്വാദകനെ വീണ്ടും വീണ്ടും രസിപ്പിക്കുന്നു. എന്നാല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട ‘ഒരു’ എന്ന കവിത ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവും സര്‍ഗ്ഗാത്മകവുമായ നിത്യനൂതനചൈതന്യത്തെ വെളിവാക്കിത്തരുന്നു. അതു കൊണ്ടുതന്നെ ഒരിക്കല്‍ വായിച്ചാല്‍ ആ മത്തേഭപദചലനം ഹൃദയത്തിന്റെ കരിമ്പിന്‍തോട്ടത്തില്‍നിന്ന് ഇറങ്ങിപ്പോകുകയില്ല. 51 കവിതകളുടെ സമാഹാരം. ‘എന്റെയും നിങ്ങളുടെയും മഴകള്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 152 രൂപ.