ഇംഗ്ലീഷ് പരീക്ഷ കടുകട്ടി
ഇറാന് തോൽവി
ഇംഗ്ലീഷ് പരീക്ഷ വിചാരിച്ച പോലെ ആയിരുന്നില്ല ഇറാന്. കടുകട്ടി എന്നുവച്ചാൽ അത്രയ്ക്ക് കടുകട്ടിയായിരുന്നു. ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.