മനുഷ്യരാശി ഇന്നോളം നേടിയ അറിവനുസരിച്ച് ഇരുപതിനായിരം കോടിയോളം നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. സമീപഗ്രഹങ്ങളില്‍ നാം നടത്തിയ നിരീക്ഷണങ്ങളില്‍ ഇന്നേവരെ ജീവന്റെ തെളിവുകള്‍ കിട്ടിയിട്ടില്ല. എങ്കിലും അന്യഗ്രഹജീവികള്‍, പേടകങ്ങള്‍ ഇവ സംബന്ധിച്ചിട്ടുള്ള ഒട്ടേറെ പ്രചാരണങ്ങള്‍ സജീവമാണ്. സിനിമകളും പോപ്പുലര്‍ സാഹിത്യവുമൊക്കെ അതിനെ സ്വാധീനിക്കുന്നു. ഗൂഢസിദ്ധാന്തങ്ങളെ നിരാകരിക്കുന്ന ശാസ്ത്രലോകം ഏലിയന്‍സ് എന്ന സാധ്യതയെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. സിദ്ധാന്തങ്ങള്‍ക്കും കഥകള്‍ക്കുമപ്പുറം അന്യഗ്രഹജീവികള്‍ യാഥാര്‍ഥ്യമാണോ?. ‘ഏലിയന്‍സ്: കഥകളും യാഥാര്‍ഥ്യവും’. അശ്വിന് നായര്‍. മനോരമ ബുക്സ്. വില: 290 രൂപ.