3 59

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫെയിം 2 സ്‌കീമിന് കീഴിലുള്ള സബ്സിഡി ആനുകൂല്യമാണ് വെട്ടിക്കുറച്ചത്. ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഗണ്യമായ വിലവര്‍ദ്ധനവിന് കാരണമാകും. 2023 ജൂണ്‍ 1 മുതല്‍ ഈ സബ്‌സിഡി തുക കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1,00,000 രൂപ എക്സ്ഷോറൂം വിലയുള്ള ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിന് ഇതുവരെ ഫെയിം 2 സ്‌കീമിന് കീഴില്‍ 40,000 രൂപ വരെ സബ്സിഡി ലഭിച്ചിരുന്നെങ്കില്‍ , ഇനിമുതല്‍ അതിന് 15,000 രൂപ വരെ മാത്രമേ സബ്സിഡി ഇനത്തില്‍ ലഭിക്കൂ. അതായത് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 25,000 രൂപ അധികമായി നല്‍കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 7,79,000-ലധികം അതിവേഗ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. അവയ്ക്ക് ഫെയിം 2 സബ്സിഡി ആനുകൂല്യം ലഭിച്ചു. ഏഥര്‍ 450 എക്‌സ്, ഒല എസ്1 പ്രോ, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലയെ ഈ നടപടി ബാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *