അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിലും അന്വേഷണ ഏജൻസികളിൽ മേലുള്ള പരാതികൾ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ കമ്മീഷന് മുന്നിൽ അവതരിപ്പിച്ചത്. ഇതേ തുടർന്ന് കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം, മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി, സിബിഐ അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷൻ ഇടപെടൽ. പരിശോധനയെന്ന രീതിയിൽ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മഹുവ മൊയിത്രയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തി, ഒരു പകൽ മുഴുവൻ പരിശോധിച്ചിട്ടും അവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan