ബ്രഹ്മപുരത്തു ഒമ്പതാം ദിവസവും പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കോർപ്പറേഷന് അപകട മുന്നറിയിപ്പു നൽകിയിട്ടും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും, പ്ലാന്റിലെ ഫയർ ഹൈഡ്രൻറുകൾ പ്രവർത്തിച്ചില്ലെന്നും ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട് നൽകി.
പ്ലാസ്റ്റിക്ക് മാലിന്യം കത്തിയുണ്ടായ പുക ശ്വസിച്ച് ഇന്നലെ 194 പേർ ചികിത്സ തേടി. ഇരുമ്പനം, എരൂർ, ബ്രഹ്മപുരം, അമ്പലമേട്, ഭാഗത്ത് ഇന്നലെയും പുലർച്ചെ ശക്തമായ പുക പരന്നു.നഗരവാസികൾക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. ആരോഗ്യ നിർദേശങ്ങൾക്കും പരിശോധനയ്ക്കുമായി കൺട്രോൾ റൂമും തുറന്നു .