അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി ഇ ഡി . ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കണ്ടെത്തൽ. അനധികൃത സ്വത്ത് സാമ്പദന കേസിൽ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകൾ ഇ ഡി നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്. ടി ഒ സൂരജിന്റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തികുന്നു. നാല് പേർക്കെതിരെയാണ് മാറാട് പൊലീസ് കേസെടുത്തിരുന്നത്. ബേപ്പൂർ സ്വദേശിയാണ് പരാതിക്കാരൻ.