ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് സര്‍പ്പിച്ച കുറ്റപത്രത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ല. റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായര്‍ ഉള്‍പ്പടെ ഏഴ് പേരെ പ്രതി ചേര്‍ത്ത് സിബിഐയും ഇന്നലെ മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികളുടെ മൊഴികളും അനുബന്ധ രേഖകളും ഉൾപ്പെടുത്തിയ മൂവായിരത്തോളം പേജുകൾ അടങ്ങിയതാണ് കുറ്റപത്രം. മനീഷ് സിസോദിയയുടെ പേരില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി.പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെട്ട കേസിൽ സി ബി ഐയും ഇ ഡിയും സമർപ്പിച്ച കുറ്റപത്രത്തിൽ സിസോദിയയുടെ പേരില്ലാത്തതിനാൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു