ബെന്‍സ്, പോര്‍ഷെ, ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു തുടങ്ങി നിരവധി കാറുകളാണ് മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റെയും ഗാരിജിലുള്ളത്. ആ ഗാരിജിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്‌പോര്‍ട് ആണ് ഏറ്റവും പുതിയ അതിഥി. ഏകദേശം 1.7 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിനും അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കിയിട്ടുണ്ടെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ടിഒയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറച്ചുനാളുകള്‍ക്ക് മുമ്പ് ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്കും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ആസിഫ് അലിയും ഫഹദും നിവിന്‍ പോളിയും ബിഎംഡബ്ല്യു 7 സീരിസ് വാങ്ങിയിരുന്നു. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48വി ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.