പുതുവര്‍ഷത്തില്‍ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി. നിലവില്‍, അസംസ്‌കൃത വസ്തുക്കള്‍, ഉല്‍പ്പാദനം, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ചിലവുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളുടെ വില 2023 ജനുവരി 1 മുതലാണ് വര്‍ദ്ധിപ്പിക്കുക. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതുക്കിയ നിരക്ക് ബാധകമായിരിക്കും. എല്ലാ മോഡല്‍ മോട്ടോര്‍സൈക്കിളുടെയും വില വര്‍ദ്ധിപ്പിക്കാനാണ് ഡ്യുക്കാറ്റിയുടെ നീക്കം. കൂടാതെ, ആഗോളതലത്തില്‍ പുറത്തിറക്കിയ വിവിധ മോഡലുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനും ഡ്യുക്കാറ്റി പദ്ധതിയിടുന്നുണ്ട്.