നവകേരളസദസ് വേദിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസേോസിയേഷേന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍. ശാരീരിക അവശത അനുഭവപ്പെട്ടതോടെയാണ് ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ വൈകിട്ട് മറൈന്‍ ഡ്രൈവിലെ വേദിയില്‍ വച്ചായിരുന്നു ആക്രമണം. ഇരുവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.