ഏഷ്യയില്‍ കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2045 ആകുമ്പോഴേക്കും ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ എണ്ണം 25 ലക്ഷമായി ഉയരുമെന്നാണ് ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ മുന്നറിയിപ്പ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കാന്‍സര്‍ സാധ്യതയെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും. ഗ്രീന്‍ ടീയില്‍ എപ്പിഗല്ലോകാടെച്ചിന്‍ ഗാലേറ്റ് കാറ്റെച്ചിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. കാപ്പിയില്‍ പോളിഫെനോളുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് കരള്‍ കാന്‍സര്‍ സാധ്യത 15 ശതമാനം കുറയ്ക്കും. ശരീരത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ഇത് നിര്‍ജ്ജലീകരണം കുറയ്ക്കുക മാത്രമല്ല, മൂത്രാശയ കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്ന എലാജിക് ആസിഡും പോളിഫെനോളുകളും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളില്‍, മാതളനാരങ്ങ ജ്യൂസ് പിഎസ്എ പെരുകുന്ന സമയം മന്ദഗതിയിലാക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാറുണ്ട്, എന്നാല്‍ മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന്‍ ഡിഎന്‍എ കേടുപാടുകളും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ബെറികളില്‍ ആന്തോസയാനിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബെറിപ്പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് അന്നനാളം, വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കും. നാരങ്ങാനീരില്‍ വിറ്റാമിന്‍ സിയും ഫ്‌ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ആമാശയത്തിലെയും അന്നനാളത്തിലെയും കാന്‍സറിനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.