ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക കുടുംബങ്ങളും ഇപ്പോള്‍ ഡയബെറ്റിസ് ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെയുള്ള നടത്തം, സമീകൃതാഹാരം, മരുന്നുകള്‍… ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെങ്കിലും ചിലപ്പോള്‍ ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ ഇതെല്ലാം തകിടം മറിക്കാം. ഫ്രൂട്സ് സാലഡ് ഉണ്ടാക്കുമ്പോള്‍ അതിനൊപ്പം കറുവപ്പട്ട ചെറിയ കഷ്ണം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. അത്താഴം വൈകുന്നേരം 7 മണിയോടെ കഴിക്കാന്‍ ശ്രമിക്കുക. വൈകി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ കഴിയില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. വീടിന് അകത്താണെങ്കില്‍ പോലും, ഓരോ ഭക്ഷണത്തിനു ശേഷവും 10 മുതല്‍ 15 മിനിറ്റ് നടക്കുക. ചപ്പാത്തിയും ചോറും ഒരുമിച്ചു കഴിക്കുന്നത് ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.