chaina 1
Commuters wait for their train on a platform at West Norwood station in south London on July 18, 2022 amid disruption warnings over extreme heat. - Britain and France went on high alert, bracing for record temperatures from a punishing heatwave as deadly wildfires raging in parts of southwest Europe showed no sign of abating. (Photo by Niklas HALLE'N / AFP)

ചൈനയിലെ നിരവധി ആഭ്യന്തര വിമാന – ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രസിഡന്റ് ഷി ജിന്‍ പിങിനെ പട്ടാളം വീട്ടു തടങ്കലിലാക്കിയെന്നാണു പ്രചാരണം നിലനില്‍ക്കേയാണ് വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. അട്ടിമറി അഭ്യൂഹത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനു വധശിക്ഷ നല്‍കിയെന്ന വാര്‍ത്തയും പുറത്തു വന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ തന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരള ഹൈക്കോടതിയില്‍. അലൈന്‍മെന്‍ിന് ആവശ്യമായ സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തന്നില്ലെന്നാണ് റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയതിന് 274 പേരെകൂടി അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 1,287 ആയി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയിലെ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള കളക്ഷന്‍ ഇന്‍സെന്റീവ് പുനക്രമീകരിക്കും. വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് ഇനി ഇന്‍സെന്റീവ് നല്‍കുക. അക്കൗണ്ട്‌സ് ജീവനക്കാരുടെ പ്രവര്‍ത്തിസമയം രാവിലെ ആറു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെയാക്കാനും തീരുമാനിച്ചു. ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷന്‍സ് വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ ഓരോ സര്‍വീസിന്റെയും വരുമാനത്തിന് അനുപാതികമായി നല്‍കുന്ന ഇന്‍സെന്റീവാണ് പുനക്രമീകരിക്കുന്നത്.

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യടന്‍ മുഹമ്മദിന്റെ സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകള്‍. ഏഴു പതിറ്റാണ്ട് കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേ ഉപയോഗിക്കാവൂവെന്നും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാല്‍ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയുമായി പോലീസ്. താണയിലെ ബി മാര്‍ട്ട് എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തി കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ടെന്നും നദ്ദ കുറ്റപ്പെടുത്തി.

പത്തനംതിട്ട കൂടലില്‍ പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വാഹനം ഓവര്‍ടേക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ചതിനാണു കേസ്.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *