സാധാരണ നമ്മള്‍ കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ യഥാര്‍ത്ഥത്തിനാണ് വവൈകരികതക്കോളും ഭവന ചെയ്യുകയാണ്. യാഥാര്‍ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്റെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ നെരിപ്പോടിന്റെ ചൂട് തൊട്ടറിയാന്‍ ഇതിലെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാരന് സാധിക്കും. വളരെ കയ്യടക്കത്തോടുകൂടി എഴുതിയിരിക്കുന്ന, സാധാരണക്കാരുടെ ഭാഷയില്‍ കൃത്യമായി സംഭവങ്ങളെ കോറിയിട്ടിരിക്കുന്ന, അതിശയോക്തി ഇല്ലാത്ത സത്യസന്ധമായ എഴുത്താണ് ‘ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍’. അഷ്‌റഫ് അമ്പലത്ത്. ഗ്രീന്‍ ബുക്‌സ്. വില 152 രൂപ.