പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പയര്‍വര്‍ഗ്ഗങ്ങള്‍. എന്നാല്‍ പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കുന്നത് അവയിലെ പ്രോട്ടീന്‍ ഗുണങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളിലാണ് ഐസിഎംആര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ദഹനത്തിന് തടസമാകുന്ന ആന്റി-ന്യൂട്രിഷണല്‍ ഘടകള്‍ ഇല്ലാതാക്കാന്‍ പയര്‍വര്‍ഗ്ഗങ്ങള്‍ തിളപ്പിക്കുന്നതും പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുതുമാണ് നല്ലതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തിളപ്പിക്കുന്നതിലൂടെ ഇവയില്‍ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ രുചിയും വര്‍ധിപ്പിക്കുന്നു. എന്നാല്‍ അമിതമായി വേവിക്കുന്നതിലൂടെ ഇവയില്‍ അടങ്ങിയ പ്രോട്ടീനും അമിനോ ആസിഡ് ആയ ലൈസീനും നഷ്ടമാകാന്‍ കാരണമാകുമെന്നും ഐസിഎംആര്‍ പറയുന്നു. പയര്‍വര്‍ഗ്ഗം വേവിക്കുമ്പോള്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക എന്നാണ് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും അവശ്യപോഷകങ്ങള്‍ നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ രുചി കൂട്ടുകയും ചെയ്യുന്നു.