നെഞ്ചുവേദനയെയാണ് എല്ലാവരും പ്രധാന ഹൃദയാഘാത ലക്ഷണമായി വിലയിരുത്തുന്നത്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല, കാരണം അവ വളരെ സൂക്ഷ്മവും പ്രതീക്ഷിക്കാത്തതുമായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ഡോ. ദിമിത്രി യാരനോവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. ക്ഷീണം, പുറംവേദന, ചെറിയ ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അത് പലപ്പോഴും മാനസികസമ്മര്‍ദത്തിന്റെയാണെന്ന് കരുതി അവഗണിക്കാം. എന്നാല്‍ സ്ത്രീകളില്‍ ഇത് ഹൃദയാഘാത ലക്ഷണങ്ങള്‍ ആകാം. ഛര്‍ദ്ദി, പുറംവേദന, പെട്ടെന്നുള്ള ക്ഷീണം, ശ്വാസതടസം, വലതു തോളില്‍ വേദന അനുഭവപ്പെടുക, വയറു വേദന കൂടാതെ തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ അവഗണിക്കാറുണ്ട്. ഇത് ഹൃദയാഘാതത്തിന്റെ മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണമാകാമെന്ന് അദ്ദേഹം പറയുന്നു. ചിലര്‍ക്ക് തലകറക്കം അല്ലെങ്കില്‍ ഓക്കാനം അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ സൂക്ഷ്മമായതിനാല്‍ എളുപ്പത്തില്‍ അവഗണിക്കുന്നു. പല സ്ത്രീകളും ഇത് സമ്മര്‍ദമോ നിസ്സാരമായ എന്തെങ്കിലും കാരണമോ ആണെന്ന് കരുതി ചികിത്സ തേടാതെ വൈകിപ്പിക്കും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്നത് അപകടമാണ്.