collage maker 11 apr 2023 02 14 pm 3952

കർണാടക മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള ചർച്ചകൾ വീണ്ടും തുടരുന്നു. ചർച്ചയുടെ ഭാ​ഗമായി എം ബി പാട്ടീൽ വീണ്ടും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബീവി ശ്രീനിവാസും രൺദീപ് സുർജെവാലയും കെസി വേണുഗോപാലും ഖാർഗെയുടെ വസതിയിൽ എത്തി ചർച്ചയിൽ പങ്കുചേർന്നു. ചർച്ചക്ക് ശേഷം പാട്ടീൽ മടങ്ങിയതായാണ് വിവരം. അതേസമയം, ഡികെ ശിവകുമാർ സുർജെവാലയുടെ വസതിയിൽ എത്തിയിട്ടുണ്ട്. ഒന്നും പറയാനില്ല പ്രണാമം മാത്രമെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *