തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. ‘അം അഃ’ എന്നാണ് ടൈറ്റില്‍. കാപ്പി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം തോമസ് സെബാസ്റ്റ്യന്റെ നാലാമത് ചിത്രമാണിത്. തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തമിഴ് താരം ദേവദര്‍ശിനി മീരാവാസുദേവ്, ശ്രുതി ജയന്‍ മാലാ പാര്‍വ്വതി, മുത്തുമണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ – കവി പ്രസാദ് ഗോപിനാഥ്, സംഗീതം – ഗോപി സുന്ദര്‍.