ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ച ‘ബാന്ദ്ര’ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇമോഷനും ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആഘോഷത്തിന്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ച ചിത്രത്തിലെ ‘മുഝേ പാലേ’ എന്ന ഐറ്റം സോങ്ങിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങി യിരിക്കുകയാണ്. സാം സി എസ് ഈണമിട്ട ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സായ് ആനന്ദാണ്. പവിത്ര ചാരി, സര്‍ഥക് കല്യാണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ദിലീപ് ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹന്‍ദാസ്, സിദ്ധിഖ്, ഗണേഷ് കുമാര്‍ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.