സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിമയെല്ലാം പുറത്തു കൊണ്ടു വരുമെന്നും, ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്നും കൊവിഡ് കാലത്തെ മരണ സംഖ്യയടക്കം സർക്കാർ ഒളിച്ചു വച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. അതോടൊപ്പം സൂംബ വിവാദത്തിൽ ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേയെന്നും അഭിപ്രായം പറഞ്ഞതിന് അധ്യാപകനെ സസ്പെന്റ് ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് വി ഡി സതീശൻ
