ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയില്‍ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ സിനിമ എന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് റോയ്, ജെയ്‌സണ്‍ പനച്ചിക്കല്‍, പ്രിന്‍സ് എം കുര്യാക്കോസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ തോംസണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ധര്‍മജന്‍ ബോള്‍ഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യന്‍, മരിയ വിന്‍സെന്റ്, വിനീത് തട്ടില്‍, പ്രമോദ് വെള്ളിനാട്, നവാസ് വള്ളികുന്ന്, ടി ജി രവി, ജാഫര്‍ ഇടുക്കി, നീന കുറുപ്പ് എന്നിവരും മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ നായകനാവുന്ന പുതിയ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമാവുന്ന പ്രോജക്റ്റ് ആണിത്.