ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബൈസണി’ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കൂറ്റര്‍ കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നില്‍ക്കുന്ന ധ്രുവ് ആണ് പോസ്റ്ററില്‍ ഉള്ളത്. അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ചിത്രം സ്‌പോര്‍ട്‌സ് ഡ്രാമയാണ്. അതേസമയം, മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.