ഫഹദ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ‘ധൂമം’. 2023 ജൂലൈ 23നാണ് റിലീസായത്. ഫഹദിനറെ നായിക അപര്‍ണ ബാലമുരളിയായിരുന്നു. ഫഹദ് വേറിട്ട വേഷത്തിലെത്തിയ ധൂമം ഒടിടിയില്‍ തെലുങ്ക് പതിപ്പ് എത്തുന്നുവെന്നതാണ് റിപ്പോര്‍ട്ട്. അഹായിലൂടെയാണ് ധൂമം പ്രദര്‍ശനത്തിന് എത്തുക. ജൂലൈ 11നാണ് ധൂമം സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ധൂമം തെലുങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ ആരാധകരുടെ പ്രതീക്ഷ. അടുത്തിടെ ധൂമം നിര്‍മാതാക്കാളായ ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധാനം പവന് കുമാറാണ്. തിരക്കഥയും പവന് കുമാറാണ്. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. ‘അവിനാശ്’ എന്ന വേഷമായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളി നടന് റോഷന് മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.