ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ച് സോഫിയ പോള്‍ നേതൃത്വം നല്‍കുന്ന വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ‘ഡീറ്റക്റ്റീവ് ഉജ്ജ്വലന്‍’ പുറത്തിറങ്ങുക. ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടു. ഡീറ്റക്റ്റീവ് ഉജ്ജ്വലന്‍ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്. സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ ആണ്.