സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. ഓഫീസര്‍ ഇന്‍ ചാര്‍ജ് അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ചടയമംഗലം സൂപ്പർമാർക്കറ്റിലെ ഇൻ ചാർജ് എസ് സുരേഷ് കുമാറിനാണ് ഗോഡൗണിന്റെ പകരം ചുമതല. പച്ചരി, കുത്തരി തുടങ്ങിയ സാധനങ്ങള്‍ കണക്കില്‍ കാണിച്ചിരിക്കുന്ന അളവില്‍ ഗോഡൗണില്‍ ഉണ്ടായിരുന്നില്ല. തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ നടപടിയെടുത്തത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan