6 29

രാജ്യത്ത് ഡിജിറ്റല്‍ വായ്പകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിന്‍ടെക് അസോസിയേഷന്‍ ഓഫ് കണ്‍സ്യൂമര്‍ എംപവര്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ ഡിജിറ്റല്‍ വായ്പകളുടെ എണ്ണത്തില്‍ 147 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഡിജിറ്റല്‍ വായ്പകളുടെ എണ്ണം 1.83 കോടി രൂപയായി. കൂടാതെ, ഡിജിറ്റല്‍ വായ്പകളുടെ മൂല്യം 118 ശതമാനം വര്‍ദ്ധനവോടെ 18,540 കോടി രൂപയിലെത്തി. ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ നിരവധി തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതിനാല്‍, റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ വായ്പകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഇടപാടുകളില്‍ സുതാര്യത വേണമെന്നും, കെവൈസി കാര്യക്ഷമമാക്കണമെന്നും, ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുതാര്യത കുറവ്, നീതീകരിക്കാനാകാത്ത പ്രോസസിംഗ് ഫീസ്, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവയാണ് ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ ഉയര്‍ന്ന പരാതി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *