ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യക്കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ അദ്ദേഹം സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജരിവാൾ നിർദേശം നൽകി. അതോടൊപ്പം എക്സിറ്റ് പോളുകൾ തട്ടിപ്പാണെന്നും നാലിന് മോദി സർക്കാർ അധികാരത്തിൽ വരില്ലെന്നും പറഞ്ഞതിനൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.