ഉണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യില്‍ നിന്നും ഒഴിവാക്കിയ രംഗം പുറത്ത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉള്‍പ്പെടുന്ന ഒരു പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നായിക യുക്തി തരേജയും സീനിലുണ്ട്. നായികയെ ബസില്‍ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാന്‍ എത്തുന്നത്. റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍, തിയേറ്റര്‍ പതിപ്പു തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍ റിലീസ് ചെയ്യാന്‍ കഴിയാതെ പോയത്. അതുകൊണ്ട്, റിയാസ് ഖാന്റെ സീന്‍ ‘ഡിലീറ്റഡ് സീന്‍’ ആയി അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുകയായിരുന്നു.