‘കല്‍ക്കി 2’ വില്‍ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേതില്‍ നിന്നും 25 ശതമാനം ദീപിക പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും ഒരു ദിവസം ഏഴ് മണിക്കൂര്‍ മാത്രമേ അവര്‍ ജോലി ചെയ്യുകയുള്ളൂവെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 പേരടങ്ങുന്ന വലിയൊരു സംഘമാണ് ദീപികയ്‌ക്കൊപ്പം ഷൂട്ടിങ്ങിനായി എത്തുക. ഇവരുടെ താമസവും ഭക്ഷണവും 5 സ്റ്റാര്‍ ഹോട്ടലില്‍ നിര്‍മാതാക്കള്‍ ഒരുക്കണമെന്ന് നടി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരാണ് ഇനി ആ കഥാപാത്രം ചെയ്യുക, ആലിയ ചെയ്താല്‍ നന്നായിരിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.