കോഴിക്കോട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ദീപക്കിനെ ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റതാണെന്ന് കരുതി സംസ്ക്കരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ7 നാണ് ദീപക്കിനെ കാണാതാവുന്നത്. മേപ്പയ്യൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരoകിട്ടിയില്ല.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാന്ന് ദീപക്ക് ഗോവയിൽ ഉണ്ടെന്നറിഞ്ഞത്. ദീപക്കിന്റെ കൈയ്യിൽ നിന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചതായും മഡ്ഗാവ് പോലീസ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു
ദുരൂഹ സാഹചര്യത്തിൽ കാണാതായ ദീപക്കിനെ ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും
