പ്രിയ നടൻ ഇന്നസെൻറിന് നാടിൻെറ യാത്രാമൊഴി. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലും, ഇരിങ്ങാലക്കുട ടൗൺഹാളിലും, തുടർന്ന് സ്വവസതിയിലും പൊതു ദർശനത്തിനു വച്ചതിനു ശേഷം ഇന്നു രാവിലെ സംസ്ക്കാര ചടങ്ങുകൾക്കു മുന്നോടിയായി ഗാർഡ് ഓഫ് ഓണർ നൽകുകയും തുടർന്ന് രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ മുതൽ സാധാരണ ജനങ്ങളുൾപ്പെടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വിലാപയാത്രയെ തുടർന്ന് ഭൗതികശരീരം സെൻറ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ മാതാപിതാക്കൾക്കരികെയുള്ള കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു.