രാഷ്ട്രീയചിന്തയിലും സാഹിത്യവായനയിലും സാര്‍വദേശീയമായ പരിപ്രേക്ഷ്യം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയപരിഷ്‌കരണത്തെയും മുഖാമുഖം നിര്‍ത്തി ദേശീയവാദ പ്രസ്ഥാനങ്ങളിലുണ്ടായ ആശയസംവാദങ്ങളെയാണ് തൊണ്ണൂറുകളുടെ പകുതിയോടെ കെ.കെ. കൊച്ച് തന്റെ അന്വേഷണങ്ങളുടെ അടിത്തറയായി സ്വീകരിച്ചതെന്ന് കാണാം. ഇതില്‍ അംബേദ്കര്‍ നിര്‍മ്മിച്ച ആശയ സംവാദങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ജാതിവ്യവസ്ഥയെന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയെ വിശകലനം ചെയ്ത് രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉന്നയിക്കാത്തിടത്തോളം കാലം വിമോചന പ്രക്രിയകള്‍ ഭാവനാപരവും അയുക്തികവുമായി നിലനില്‍ക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. ‘ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും’. കെ.കെ കൊച്ച്. ഡിസി ബുക്‌സ്. വില 284 രൂപ.