ശിവമോഗ്ഗയിൽ കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടിലേക്ക് ദളിത് സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.തുടർന്ന് പ്രതിഷേധക്കാർ കല്ലേറും നടത്തി. ബൻജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. വീടിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ പ്രതിഷേധക്കാർ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.