2022 ല്‍ യാത്രാവിവരണത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. ജോഹന്നസ്ബര്‍ഗില്‍ തുടങ്ങി പീറ്റര്‍ മാരിസ്ബര്‍ഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോള്‍ ‘തെന്നാഫ്രിക്ക’ നമ്മെ അത്ഭുതപ്പെടുത്തും. അധികാരത്തിന്റെ നഖമൂര്‍ച്ചയില്‍ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്ന അധികാരവര്‍ഗ്ഗം- ഈ രണ്ടവസ്ഥകളുടെയും നേര്‍ക്കാഴ്ച ഈ കൃതിയില്‍ നമുക്ക് കാണാം. നെല്‍സണ്‍ മണ്ഡേല സ്വന്തം ജീവിതം നല്കി ഉദിപ്പിച്ച സൂര്യന്‍ അസ്തമയശോഭയോടെ നില്‍ക്കുമ്പോള്‍ ഇനിയുമൊരു പ്രഭാതം അകലെയെങ്ങാനുമുണ്ടോ എന്ന വിലാപവും കേള്‍ക്കാം. ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം’. സി അനൂപ്. ഡിസി ബുക്‌സ്. വില 207 രൂപ.