ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും മാത്രമല്ല, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങളെ ഒരുകൈ അലകത്തില്‍ നിര്‍ത്താനും ദിവസവുമുള്ള നടത്തം സഹായിക്കും. ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ മിതമായ ശാരീരിക വ്യായാമം അനിവാര്യമാണെന്നെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കാറ്. ഇത് ഹൃദ്രോഗ സാധ്യത, ഉയര്‍ന്ന രക്തസമ്മര്‍ദം, ഡിമെന്‍ഷ്യ, വിഷാദം, ചില അര്‍ബുദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത എന്നിവ കുറയ്ക്കും. നമ്മുടെ അന്ധികള്‍ക്ക് സമ്മര്‍ദം കുറഞ്ഞ വ്യായാമം കൂടിയാണ് നടത്തം. ഹൃദയത്തിനും ശ്വാസകോശത്തിനും നടത്തം നല്ലതാണ്. കൂടാതെ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല എല്ലുകളുടെ ആരോഗ്യത്തിനും ആരോഗ്യകരമായ ശരീരഭാരത്തിനും നല്ല ഉറക്കം കിട്ടുന്നതിനും എന്നും നടക്കുന്നത് നല്ലതാണ്. ജപ്പാനില്‍ 1960 കളില്‍ നടന്ന വാക്കിങ് ഗോള്‍ എന്ന ഒരു മാര്‍ക്കറ്റിങ് ക്യാമ്പയ്ന്റെ ഭാഗമായി ആഗോളതലത്തില്‍ ദിവസവും 1000 സ്റ്റെപ്പുകള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് കരുതിയിരുന്നു. എന്നാല്‍ ഇത് തുടക്കക്കാരെ ബുദ്ധമുട്ടിലാക്കും. ദിവസവും 3000 മുതല്‍ 4000 സ്റ്റെപ്പുകള്‍ ശരാശരി നടന്നു തുടങ്ങി പിന്നീട് അത് 1000 സ്റ്റെപ്പുകളിലേക്കു വര്‍ധിപ്പിക്കാവുന്നതാണ്. നടത്തത്തിന് സമയം നിശ്ചയിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ 150 മിനിറ്റ് നടത്തം എന്നുള്ളത് ദിവസവും 30 മിനിറ്റായി ഭാഗിക്കാം. അത് ദിവസവും മൂന്ന് നേരം പത്ത് മിനിറ്റ് വീതം നടന്നാലും മതിയെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തീവ്രമായ വ്യായാമം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കും. സ്ഥിരമായ മിതമായ വ്യായാമമാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.