ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വളരെ പ്രയോജനകരമായ ഒന്നാണ് സൈക്കിള്‍ സവാരി. ഇത് ശരീരത്തെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു. ദിവസം അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും സൈക്കിള്‍ ചവിട്ടുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ ഹൃദയത്തിന് വളരെയധികം പങ്കുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് സൈക്ലിംഗ്. പതിവായി സൈക്ലിംഗ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു വ്യായാമാണ് സൈക്ലിംഗ്. സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. അതിനാല്‍, പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുന്നു. മാനസികാരോഗ്യത്തിനും സൈക്കിള്‍ ചവിട്ടുന്നതിലൂടെ സാധിക്കും. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സ്ഥിരമാക്കാനും ഇത് സഹായിക്കുന്നു. സ്ട്രെസ്സ് ലെവല്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും സൈക്ലിംഗ് സഹായിക്കുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വെയ്റ്റ് ട്രെയ്നിങ് ചെയ്യുന്നുണ്ടെങ്കില്‍ അത് സൈക്ലിങ്ങിന് മുന്‍പ് ചെയ്യുന്നതാണ് നല്ലത്. കാരണം, സൈക്ലിങ് കഴിയുമ്പോഴേക്കും ശരീരത്തിലെ ഊര്‍ജത്തിന്റെ നല്ലൊരു പങ്കും തീര്‍ന്നുപോകും. പിന്നീട് വെയ്റ്റ് ട്രെയ്നിങ് ചെയ്യാന്‍ സാധിച്ചെന്നും വരില്ല.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan