ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക്. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ക്രൊയേഷ്യ തന്നെയായിരുന്നു ഷോട്ടുകളിൽ മുന്നില്‍. ജോകോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഒര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. അഷ്‌റഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ഏകഗോള്‍. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ രണ്ടാം ഗോളും നേടി.
ലൂസേഴ്‌സില്‍ പരാജയപ്പെട്ടങ്കിലും തലയുയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റാണ് മൊറാക്കോ പുറത്തായത്. ക്രൊയേഷ്യ, അര്‍ജന്റീനയോട് പരാജയപ്പെട്ടു. നാളെയാണ് ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍.