ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്റെ പേരില്‍ രാഹുൽ ഗാന്ധിക്ക് ബി ജെ പി യുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി ദേശീയ അദ്യക്ഷൻ ജെ പി നദ്ദ ,ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചു.
പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. “ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു.” എന്നാണ്.
മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമ്മദാ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നർമ്മദാ അണക്കെട്ടിനെ എതിർത്തവരുടെ തോളിൽ കൈ വച്ചാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോൾ നിങ്ങൾ ചോദിക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന പദയാത്രയിൽ ഈ ആഴ്ച ആദ്യം മേധാ പട്കറും രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു.
മേധാ പട്കർ “നർമ്മദ വിരുദ്ധ, ഗുജറാത്ത്, സൗരാഷ്ട്ര വിരുദ്ധ” ആണെന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.ഇത്തരക്കാർ രാഹുൽ ഗാന്ധിക്കൊപ്പം ചേരുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.
ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവർക്കുവേണ്ടിയാണ് കോൺഗ്രസ് എംപി നിലകൊള്ളുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു.