തെരഞ്ഞെടുപ്പ് അകലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. ഒപ്പം ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ചും ചർച്ചയുണ്ടാകും. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.