കരുവന്നൂർ ബാങ്ക്തട്ടിപ്പ് കേസില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് സിപിഎം. ഈ ഡി നുണപ്രചരണം നടത്തുകയാണ് എന്നും സിപിഎം ആരോപിച്ചു. കരുവന്നൂർ ബാങ്കിൽ കൃത്രിമം കാണിച്ച രണ്ടുപേരെ സിപിഎം പുറത്താക്കിയിരുന്നു. അവരെ വെച്ചാണ് ഈ ഡി പുതിയ കഥകൾ പ്രചരിപ്പിക്കുന്നത്. സഹകരണ ബാങ്കുകളിൽ ലോൺ നൽകുന്നത് സിപിഎം തീരുമാനപ്രകാരമല്ല,തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ ആണ് ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്പ്രചരിപ്പിക്കുന്നതെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan