ഭക്ഷണം കഴിക്കും മുന്‍പ് ഉപ്പ് ചേര്‍ത്ത് പതിവായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും എന്ന് പഠനം. സി.കെ.ഡി എന്നും അറിയപ്പെടുന്ന വൃക്കരോഗം, ദീര്‍ഘകാലവൃക്കത്തകരാറിനും കാരണമാകുമെന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വരെ വന്നേക്കാമെന്നും ജമാനെറ്റ്വര്ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇടയ്ക്കാണെങ്കില്‍ പോലും ഭക്ഷണത്തില്‍ ഉപ്പ് വിതറി കഴിക്കുന്നത് വൃക്കത്തകരാറിനുള്ള സാധ്യത കൂട്ടും. യുകെബയോബാങ്കില് നിന്നും 4,65,288 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠനത്തിനായി ശേഖരിച്ചു. 37 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരിയായ പ്രായം 56 വയസ് ആയിരുന്നു. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്കാര്‍ക്കും വൃക്കരോഗം ഉണ്ടായിരുന്നില്ല. 12 വര്‍ഷക്കാലം ഇവരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ എത്രത്തോളം ഉപ്പ് ചേര്‍ക്കുന്നുവെന്നും പരിശോധിച്ചു. മനുഷ്യശരീരത്തിന് ഫ്ലൂയിഡുകളെ ബാലന്‍സ് ചെയ്യാനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഉപ്പ് ആവശ്യമാണ്. ദിവസം 2,300 മില്ലിഗ്രാമിലധികം ഉപ്പ് കഴിക്കാന്‍ പാടില്ല എന്നാണ് ഭക്ഷ്യമാര്ഗരേഖകള് പറയുന്നത്. ഇത് ഏതാണ്ട് 1 ടീസ്പൂണ്‍ അളവിലുള്ള ഉപ്പ് ആണ്. പഠനത്തിന്റെ തുടക്കത്തില്‍, ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നവര്‍ പുകവലിക്കുന്നവരോ, പ്രമേഹം, ഹൃദയപ്രശ്നങ്ങള്‍ ഇവ ഉള്ളവരോ ആയിരുന്നു എന്നു കണ്ടു. ഇവര്‍ പൊണ്ണത്തടിയും അമിതഭാരവും ഉള്ളവരും ആയിരുന്നു ഇവരുടെ വൃക്കകളുടെ പ്രവര്‍ത്തനവും കുറവായിരുന്നിരിക്കാം. നിലവില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ ഇടയ്ക്കു മാത്രം ഉപ്പ് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നത് പോലും ഗുരുതരമായ വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും എന്നു കണ്ടു. ഉപ്പ് അപൂര്‍വമായി മാത്രമോ, ഒട്ടും ഉപ്പ് ചേര്ക്കാത്തവരെയോ അപേക്ഷിച്ച് എപ്പോഴും ഭക്ഷണം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നവരില്‍ വൃക്കരോഗസാധ്യത വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടു. ന്യൂ ഓര്‍ലിയന്‍സിലെ ടുലേന്‍ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഉപ്പിന്റെ ഉയര്‍ന്ന ഉപയോഗം വൃക്കത്തകരാറിനു പുറമെ ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും, നേരത്തേയുള്ള മരണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഭക്ഷണം കഴിക്കും മുന്‍പ് ഉപ്പ് ചേര്‍ക്കുന്നത് ഗുരുതര വൃക്കരോഗമുണ്ടാക്കും
