സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഎം ആണ്സമസ്തയെ ഇക്കാര്യത്തിൽ കുറ്റം പറയില്ല, എന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. ചേലക്കരയിൽ സിപിഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു.ബിജെപിക്കാർ എവിടെയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നയം. മഞ്ചേശ്വരം കോഴ കേസിലും, കൊടകര കേസിലും ഇത് കണ്ടതാണ്. കോൺഗ്രസിൽ പലപ്പോളും അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാൽ, അതൊന്നും തെരെഞ്ഞെടുപ്പുകളെ ബാധിക്കില്ല. ബിജെപിയിലും സിപിഎമ്മിലും ഉള്ളത്ര പ്രശ്നം കോൺഗ്രസിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.