vizhinjam anavur 1A

വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിന് ഇല്ലെന്നു ബോധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനം. ചീഫ് സെക്രട്ടറിയും മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസും ഇടപെട്ടതിനു പിറകേയാണ് നാഗപ്പന്‍ വിഴിഞ്ഞത്തു പ്രചാരണ ജാഥ പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചത്.

പൗരപ്രമുഖരും ആത്മീയ നേതാക്കളും ഇന്നു വിഴിഞ്ഞം സന്ദര്‍ശിക്കും. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്ന സന്ദേശവുമായാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും കാണും. സമരപ്പന്തലുകളും സന്ദര്‍ശിക്കും. മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി, മാര്‍ത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. മാര്‍ ബര്‍ണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാള്‍, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാന്‍ ബിഷപ്പ് യോഹന്നാന്‍ മാര്‍ പോളികാര്‍പ്പസ്, ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍ രാധാകൃഷ്ണന്‍, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സന്ദര്‍ശിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *