cpi pinarayi

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പും വ്യവസായ വകുപ്പും പരാജയമാണെന്ന് വിമർശനം . മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും  കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിന്‍റെ ഇടപെടൽ പോരായെന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചു.

ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ നടന്ന വാക്ക് തർക്കത്തെ തുടർന്ന് ഇൻസ്പെക്ടർ ഗിരി ലാലിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. വാക്കു തർക്കത്തിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന്  ഇൻസ്പെക്ടർ മറുപടി പറഞ്ഞത് .രാത്രി ഒരു സ്ത്രീ അന്യായമായി പോലീസ് സ്റ്റേഷനിൽ പരാതിയുമായി വരില്ലല്ലോ എന്നും അതിനാൽ ആ സ്ത്രീയുടെ ഭർത്താവിനെ തൂക്കിയെടുത്തു വരണം എന്ന് മന്ത്രി പറയുകയും അങ്ങനെ തൂക്കിയെടുത്തു വന്നാൽ എന്നെ സംരക്ഷിക്കാൻ ആരുമിണ്ടാവില്ല എന്ന് ഇൻസ്പെക്ടറും മറുപടി പറഞ്ഞു.

നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഭേദഗതിയിൽ  ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് എന്ന് സതീശൻ പറഞ്ഞു. ജൂഡീഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അതോറിറ്റി ആയി എക്‌സിക്യുട്ടീവ് മാറുന്നു .ഭേദഗതി ഭരണഘടനയുടെ പതിനാലാം  അനുഛേദത്തിന്‍റെ ലംഘനമാണ്. സിപിഐ മന്ത്രിമാരെയും  പ്രതിപക്ഷ നേതാവ് പരിഹസിച്ചു

ആ‌‌ർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹന്‍റെ ഹർജിയില്‍  കെടി ജലീൽ എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ വിധിച്ചത്.’പാക്ക് അധീന കശ്മീർ’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. കീഴ്‌വയ്പ്പൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്.

ലോകായുക്ത വിധി പുനപരിശോധിക്കാൻ ഭരണകക്ഷിക്ക് അധികാരം നൽകുന്ന ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമർശനമുയർന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു. നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *