സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദേശം. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധന കണ്ടെത്തിയ സാഹചര്യത്തിലാണ് നിർദേശം. ആവശ്യത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ ആശുപത്രികൾക്കും നിർദേശം. കോവിഡ്ബാധ ഉയർന്നാൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച 70/80 എന്നുള്ള നിലയിലാണ് കോവിഡ് രോഗികളുണ്ടായിരുന്നത് എന്നാൽ കഴിഞ്ഞ ദിവസം 172 ലേക്ക് വർദ്ധിച്ചു. തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഉന്നതതലയോഗം ചേരും.