മുസ്ലിം ലീഗിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് നൽകില്ലെന്ന് കോൺഗ്രസ്. സീറ്റ് ഇപ്പോൾ മുസ്ലിംലീഗിന് വിട്ടുതരാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കും. സീറ്റുകളുടെ പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും.
രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരത്തി രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടണം എന്ന് മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ലീഗ് തീരുമാനം കോണ്‍ഗ്രസിനെ അറിയിക്കും. ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ ഒന്നുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.