കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ഡി കെ ശിവകുമാർ വിജയിച്ചു.വോട്ട് ശതമാനത്തിൽ വലിയ വർധന. ഇനി രണ്ട് റൗണ്ടുകൾ കൂടി എണ്ണാനുണ്ടെന്നാണ് റിപ്പോർട്ട്.വിദ്വേഷ പ്രചാരണങ്ങൾ ഏശിയില്ലെന്ന് സിദ്ധരാമയ്യ .എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബ്ദമായി ഫലം ശ്രദ്ധിക്കുകയാണ് പാർട്ടി പ്രവർത്തകർ. അതോടൊപ്പം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.